Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാതിരിക്കാന്‍ ഫെനി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിക്കാരി; നിഷേധിച്ച് ഫെനി

പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കാമെന്ന് ഫെനി വഴി രാഹുല്‍ യുവതിയെ അറിയിച്ചുവെന്നാണ് മൂന്നാമത്തെ പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കാതിരിക്കാന്‍ ഫെനി നൈനാന്‍ സമര്‍ദ്ദം ചെലുത്തിയെന്ന് പരാതിക്കാരി. പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കാമെന്ന് ഫെനി വഴി രാഹുല്‍ യുവതിയെ അറിയിച്ചുവെന്നാണ് മൂന്നാമത്തെ പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്

ഒരു ഘട്ടത്തില്‍ താന്‍ ഏറെ തിരക്കിലാണെന്നും തന്നോട് സംസാരിക്കേണ്ടെന്നും ഇനിയുള്ള കാര്യങ്ങള്‍ ഫെനിയോട് പറഞ്ഞാല്‍ മതിയെന്നും രാഹുല്‍ സന്ദേശമയച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്.ഇത് പറഞ്ഞുകൊണ്ട് രാഹുല്‍ യുവതിയെ വാട്ട്സ്ആപ്പില്‍ അടക്കം ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് പരാതി നല്‍കാതിരിക്കാന്‍ യുവതിയ്ക്ക് മേല്‍ ഫെനി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നുമാണ് വിവരം. അതേ സമയം പരാതിക്കാരിയുടെ ആരോപണങ്ങള്‍ ഫെനി നൈനാന്‍ നിഷേധിച്ചു.

 

Latest