Connect with us

Kerala

കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്നും ഇപ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ കിട്ടുന്നുണ്ട്; എം എല്‍ എ സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെടണം: മന്ത്രി വി ശിവന്‍കുട്ടി

രാഹുലിനെതിരെ ഡസന്‍ കണക്കിന് പരാതികള്‍ വരാനുണ്ടെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മറ്റൊരു ബലാത്സംഗ പരാതിയില്‍ കൂടി അറസ്റ്റിലായ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പദവി മറയാക്കി കേസുകളില്‍ നിന്ന് സംരക്ഷണം നേടുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ എംഎല്‍എ പദവി ഒഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് ആവശ്യപ്പെടണമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ട്. കുറ്റകൃത്യം ചെയ്തിട്ടും എംഎല്‍എ സ്ഥാനം വഹിച്ച് കൊണ്ട് എംഎല്‍എ ഓഫീസിലും മറ്റു ആക്ടിവിറ്റികളിലും അദ്ദേഹം സജീവമായി ഇടപെടുന്നത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നത് കൊണ്ടാണ്. രാഹുലിനെതിരെ ഡസന്‍ കണക്കിന് പരാതികള്‍ വരാനുണ്ടെന്നും മന്ത്രി പറഞ്ഞു

രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആയി.

 

---- facebook comment plugin here -----