International
യു എസില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു
അലബാമ അതിര്‍ത്തിക്കടുത്തുള്ള വെസ്റ്റ് പോയിന്റ് പട്ടണത്തിലാണ് സംഭവം.
വാഷിംഗ്ടണ്‍ ഡിസി | യു എസിലെ മിസിസിപ്പിയിലെ ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. അലബാമ അതിര്‍ത്തിക്കടുത്തുള്ള വെസ്റ്റ് പോയിന്റ് പട്ടണത്തിലാണ് സംഭവം.
ഇവിടെ മൂന്ന് സ്ഥലങ്ങളില്‍ വെടിവയ്പ് നടന്നതായി അധികൃതര്‍ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു.
വടക്കുകിഴക്കന്‍ മിസിസിപ്പിയില്‍ സ്ഥിതി ചെയ്യുന്ന ക്ലേ കൗണ്ടിയില്‍ ഏകദേശം 20,000ത്തോളം പേര്‍ താമസിക്കുന്നുണ്ട്
---- facebook comment plugin here -----





