Connect with us

Kerala

സോളാർ കേസിൽ ഗണേശ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തി വയ്ക്കണമെന്ന ഹർജി കോടതി തള്ളി

നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നതായിരുന്നു ഹരജിയ്‌ലെ ആവശ്യം.

Published

|

Last Updated

കൊല്ലം| സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നതായിരുന്നു ഹരജിയ്‌ലെ ആവശ്യം.

സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ നാല് പേജ് കൂട്ടിച്ചേര്‍ത്ത് ഗണേശ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ഹര്‍ജിയിലാണ് കോടതി നടപടികള്‍ നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താനായി സോളാര്‍ പ്രതി ജയിലില്‍ നിന്നെഴുതിയ കത്തില്‍ നാലുപേജ് അധികമായി എഴുതിച്ചേര്‍ത്തെന്നാരോപിച്ചാണ് അഭിഭാഷകന്‍ സുധീര്‍ ജേക്കബ് കേസ് നല്‍കിയത്. സോളാര്‍ പ്രതിയും ഗണേശ്കുമാറും കേസില്‍ ഒന്നും രണ്ടും പ്രതികളാണ്.

Latest