Connect with us

Kerala

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി ഷാഫി പറമ്പില്‍

താന്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങളാണെന്നും ചിലര്‍ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വടകര എംപി ഷാഫി പറമ്പില്‍. താന്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങളാണെന്നും ചിലര്‍ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ എംപിമാരും കേരളത്തില്‍ മത്സരിക്കാന്‍ ഇരിക്കുകയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യുഡിഎഫ് എംപിമാരില്‍ ചിലര്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് കോന്നിയിലും, ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ ആലപ്പുഴയിലും, വടകര എംപി ഷാഫി പറമ്പില്‍ പാലക്കാടും, കെ. സുധാകരന്‍ എംപി കണ്ണൂരിലും മത്സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കുകയായിരുന്നു.

മുന്‍പ് പാലക്കാട് എം എല്‍ എയായിരുന്ന ഷാഫി പറമ്പില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് എംപിയായി. മട്ടന്നൂര്‍ എം എല്‍ എയായിരുന്ന കെ കെ ശൈലജയെ 1,14,506 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Latest