Connect with us

ഇത് ഇസ്റാഈലിന്റെ യുദ്ധമാണ്.ഒരു കാര്യത്തില്‍ ട്രംപിനുമുണ്ട് സ്ഫടികതുല്യമായ വ്യക്തത. വാര്‍ പ്രോസ്പിരിറ്റിയാണത്. യുദ്ധം സമൃദ്ധി കൊണ്ടുവരും. ആര്‍ക്ക്? ജീവിതോപാധികള്‍ തേടി പ്രവാസം തിരഞ്ഞെടുത്ത ലക്ഷക്കണക്കായ മനുഷ്യര്‍ക്ക് യുദ്ധം നിതാന്ത യാതനയുടേതും അലച്ചിലിന്റേതും തൊഴില്‍ നഷ്ടത്തിന്റേതുമാണ്. സാമാന്യ മനുഷ്യര്‍ക്ക് മുഴുവന്‍ യുദ്ധം മരണവും ഭയവും വിലക്കയറ്റവും ക്ഷാമവും പലായനവും നീണ്ട ക്യൂകളും റേഷനിംഗുമാണ്. എന്നാല്‍ സാമ്രാജ്യത്വശക്തികള്‍ക്ക് എക്കാലവും യുദ്ധം സാമ്പത്തിക കുതിപ്പിന്റെ സുവര്‍ണാവസരമാണ്. അശാന്തമായ അതിര്‍ത്തികള്‍ ആയുധവിപണി സൃഷ്ടിക്കും. ന്യായവിലയും മാന്യമായ ലാഭവ്യവസ്ഥകളുമില്ലാത്ത കമ്പോളം സൃഷ്ടിക്കും. ഇറാനില്‍ ആക്രമണം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ട്രംപ് വിളിച്ചു ചേര്‍ത്ത സുപ്രധാന യോഗം ആയുധക്കമ്പനികളുടേതാണെന്നോര്‍ക്കണം. ആയുധ നിര്‍മാണം നാലിരട്ടി വര്‍ധിപ്പിക്കാനാണ് യോഗം തീരുമാനിച്ചത്.

വീഡിയോ കാണാം:

---- facebook comment plugin here -----

Latest