Connect with us

Kerala

യുദ്ധസമയത്തും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു: വിമർശനവുമായി പ്രധാനമന്ത്രി

മോദിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Published

|

Last Updated

കൊച്ചി| ഗള്‍ഫ് സംഘര്‍ഷത്തില്‍ ഇന്ത്യക്കാരുടെ ആശങ്കകള്‍ക്കിടയിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മോദി. ലക്ഷക്കണക്കിന് ഭാരതീയര്‍ ഗള്‍ഫിലുണ്ടെന്നും അവരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസും സി പി എമ്മും തകര്‍ക്കാന്‍ ശ്രമിക്കുന്നു. യുദ്ധ സമയത്ത് പോലും കോണ്‍ഗ്രസും ഇടതുപക്ഷവും അപവാദ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അഴിമതി നടത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായം തകര്‍ക്കുന്നതിലും എല്‍ഡിഎഫും യുഡിഎഫും പങ്കാളികളാണെന്നും മോദി വിമര്‍ശിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസികള്‍ 24 മണിക്കൂറും സഹായം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Latest