Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല; രാജിക്കാര്യം സ്വയം തീരുമാനിക്കണം: എ തങ്കപ്പന്‍
കേസില്‍ അഭിപ്രായം പറയേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും തങ്കപ്പന്‍ പറഞ്ഞു
പാലക്കാട് | പുറത്താക്കിയ ആളിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതിന് അദ്ദേഹം തന്നെ അനുഭവിക്കണമെന്നും കേസില്‍ അഭിപ്രായം പറയേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും തങ്കപ്പന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. സംഘടനാ മര്യാദയുടെ ഭാഗമായി ആദ്യം സസ്‌പെന്‍ഡും പിന്നീട് ഡിസ്മിസും ചെയ്തു. ഇനിയെല്ലാം അയാള്‍ സ്വയം അനുഭവിക്കണമെന്നും തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു
---- facebook comment plugin here -----




