Connect with us

Kerala

2.075 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസ്; മുന്നാം പ്രതി അറസ്റ്റില്‍

വില്പനയ്ക്കായി കഞ്ചാവ് എത്തിച്ച് നല്‍കിയ നാലാം പ്രതി ദേവീകൃഷ്ണ (26)യെ കോട്ടയത്തു നിന്നും പിടികൂടിയിരുന്നു.

Published

|

Last Updated

റാന്നി| വില്പനയ്ക്കായി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് നല്‍കിയ കേസിലെ മുന്നാം പ്രതിയും അറസ്റ്റില്‍. പത്തനംതിട്ട പ്രമാടം മല്ലശ്ശേരി ജംഗ്ഷനില്‍ പൊരിയോടി മണ്ണില്‍ അഭിലാഷ് (26) ആണ് ബാംഗ്ലൂര്‍ ബിദ്രഹള്ളിയില്‍ നിന്നും അറസ്റ്റിലായത്. കഴിഞ്ഞമാസം 26ന് കഞ്ചാവ്  കാറില്‍ കടത്തി കൊണ്ട് വരുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പുഴയില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് റാന്നി പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പത്തനംതിട്ട താന്നിമൂട്ടില്‍ മുഹമ്മദ് ആഷിഫ് ഷാജി (19) പടിഞ്ഞാറേവീട്ടില്‍ സഞ്ജുമനോജ്(24) എന്നിവരെയാണ് 125 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പടെ 2.075 കിലോഗ്രാം കഞ്ചാവുമായി  പിടികൂടിയത്. വില്പനയ്ക്കായി കഞ്ചാവ് എത്തിച്ച് നല്‍കിയ നാലാം പ്രതി പത്തനംതിട്ട ശ്രീകൃഷ്ണ മഠം വീട്ടില്‍ ദേവീകൃഷ്ണ (26)യെ കോട്ടയത്തു നിന്നും പിടികൂടിയിരുന്നു. റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ സിബി എസ്, എ എസ് ഐ. ബിജുമാത്യു,സി പി ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest