Kerala
ആലപ്പുഴയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കൂട്ടുകച്ചവടം, വിളിച്ചു വരുത്തി അപമാനിച്ചു; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്റെ വിമര്‍ശം
താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണക്കുറ്റിക്ക് അടിച്ചേനെ. തന്റെ ഉടുപ്പില്‍ പോലും ഒരുത്തനും തൊടില്ല
ആലപ്പുഴ | ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോണ്‍ഗ്രസിനെതിരെ ജി സുധാകരന്‍ എംഎല്‍എ. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നായിരുന്നു ജി സുധാകരന്റെ വാക്കുകള്‍. രാഷ്ട്രീയ ക്രിമിനലുകളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ അടുത്ത തവണ ആലപ്പുഴയില്‍ ഒമ്പത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് ജി സുധാകരന്‍ പറഞ്ഞു
നഗരസഭയില്‍ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തില്‍ പോലീസിനെയും കോണ്‍ഗ്രസ് ഭരണസമിതിയെയും സുധാകരന്‍ വിമര്‍ശിച്ചു. നഗരസഭയില്‍ പ്രതിഷേധം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസ് തന്നെ മുന്‍കൂട്ടി അറിയിച്ചില്ല. നഗരസഭയില്‍ സ്വീകരണത്തിന് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. അവിടെ വിളിച്ചുവരുത്തി പ്രതിഷേധിക്കാനായിരുന്നു എല്‍ഡിഎഫ് പ്ലാന്‍.
കോണ്‍ഗ്രസാണ് നഗരസഭ ഭരിക്കുന്നത്. തനിക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയിട്ടും എന്തുകൊണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അത് നീക്കം ചെയ്തില്ല. എന്തുകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ല. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണക്കുറ്റിക്ക് അടിച്ചേനെ. തന്റെ ഉടുപ്പില്‍ പോലും ഒരുത്തനും തൊടില്ല.
പോലീസ് എന്ത് കൊണ്ടാണ് ആരെയും തൊടാത്തതെന്നും ജി സുധാകരന്‍ ചോദിച്ചു. അഴിമതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജി സുധാകരനെ അപമാനിക്കാനും ആക്ഷേപിക്കാനുമുള്ള നീക്കങ്ങളില്‍ നിന്ന് സിപിഎം പിന്തിരിയണം. കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും സുധാകരന്‍ ഉന്നയിച്ച കൂട്ടുകച്ചവട ആരോപണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: Former minister G Sudhakaran criticized CPM and Congress for an alleged political understanding in Alappuzha during an event attended by Ramesh Chennithala. He condemned the police and municipality for failing to inform him about protests. Chennithala offered full support while refuting the alliance claims.



