Kerala
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവാവ് മരിച്ചു
ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം റെയില്‍വേ ക്രോസിനു സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം
തിരുവനന്തപുരം | നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം റെയില്‍വേ ക്രോസിനു സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. കോട്ടുകാല്‍ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടില്‍ ജയമോഹന്‍-സുഗന്ധി ദമ്പതികളുടെ മകന്‍ ജെ എസ് സുഭാഷ്(36)ആണ് മരിച്ചത്.
ടെലഫോണ്‍ ടവര്‍ ജോലിക്കാരനായ സുഭാഷ് കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. പരുക്കേറ്റ് റോഡില്‍ കിടന്ന സുഭാഷിനെ അയല്‍വാസികള്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി.
---- facebook comment plugin here -----





