Connect with us

Kerala

കെ എസ് യു പ്രതിഷേധം; ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മൊഴിയെടുക്കണമെന്ന് പോലീസ്

നിലവില്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം മന്ത്രിയുടെ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

കണ്ണൂര്‍| കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റ സംഭവത്തില്‍ മന്ത്രിയുടെ മൊഴി അനിവാര്യമെന്ന് പോലീസ്. ഏത് ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താന്‍ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് റെയില്‍വേ പോലീസ് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. നിലവില്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം മന്ത്രിയുടെ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചെന്നാണ് കേസ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അഞ്ച് കെഎസ്‌യു നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആക്രമണത്തിന്റെ വ്യക്തമായ ദൃശ്യങ്ങളോ ആയുധം കൊണ്ടുള്ള മുറിവുകളോ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

---- facebook comment plugin here -----

Latest