Qatar
ഖത്വറില്‍ ആലിപ്പഴ വര്‍ഷത്തിനും ശക്തമായ കാറ്റിനും സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം
വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തില്‍ പെട്ടെന്ന് പൊടിക്കാറ്റ് രൂപപ്പെടാനും, ഇത് ദൃശ്യപരത ഗണ്യമായി കുറക്കാനും സാധ്യതയുണ്ട്.
ദോഹ | ഖത്വറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും ആലിപ്പഴ വര്‍ഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കന്‍, മധ്യ മേഖലകളില്‍ നിലവില്‍ ശക്തമായ ഇടിമിന്നലുള്ള മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തില്‍ പെട്ടെന്ന് പൊടിക്കാറ്റ് രൂപപ്പെടാനും, ഇത് ദൃശ്യപരത ഗണ്യമായി കുറക്കാനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന യാത്രക്കാര്‍ക്കായി കാലാവസ്ഥാ വകുപ്പ് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മഴയും വെള്ളക്കെട്ടും കാരണം റോഡുകളില്‍ വഴുക്കലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വേഗത നിയന്ത്രിക്കാനും ദൃശ്യപരത കുറയുന്ന സാഹചര്യങ്ങളില്‍ ഹെഡ്ലൈറ്റുകള് തെളിയിച്ച് മാത്രം വാഹനമോടിക്കാനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള അറിയിപ്പുകള് നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Content Highlights: The Qatar Meteorology Department has issued a severe weather alert warning residents of potential hailstorms and strong winds in various regions. Authorities have advised the public and motorists to exercise caution due to changing weather conditions. Essential safety measures are being recommended to minimize weather-related risks across the country.



