Kerala
സംസ്ഥാന പ്രൊഫ്‌സമ്മിറ്റിന് ശനിയാഴ്ച കുറ്റ്യാടിയില്‍ തുടക്കം
പ്രൊഫസര്‍ ഡോ. രൂപേഷ് കുമാര്‍ പതി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് | സംസ്ഥാനത്തെ പ്രൊഫഷണല്‍ കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വാര്‍ഷിക സംഗമമായ എസ് എസ് എഫ് 18-ാമത് പ്രൊഫ്‌സമ്മിറ്റിന് ശനിയാഴ്ച (ഒക്ടോബര്‍ 24) കോഴിക്കോട് കുറ്റ്യാടി സിറാജുല്‍ ഹുദാ കാമ്പസില്‍ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
‘ബീ ദ ബീയിംഗ്, ബിയോണ്ട് ദ കംഫോര്‍ട്ടബിള്‍’ (ആല വേല ആലശിഴ, ആല്യീിറ വേല ഇീാളീൃമേയഹല) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ധാര്‍മികബോധവുമുള്ള പ്രൊഫഷണല്‍ തലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം.
ഐ ഐ എം കോഴിക്കോട് ഡിസിഷന്‍ സയന്‍സസ് & ഓപറേഷന്‍സ് മാനേജ്മെന്റ് വിഭാഗം പ്രൊഫസര്‍ ഡോ. രൂപേഷ് കുമാര്‍ പതി പ്രൊഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയാകും. സയ്യിദ് ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹകീം അസ്ഹരി, സയ്യിദ് മുനീര്‍ അഹ്ദല്‍, ഡോ. ടി അബൂബക്കര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
സംസ്ഥാനത്തെ അഞ്ഞൂറിലധികം പ്രൊഫഷണല്‍ കാമ്പസുകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തിലധികം (2,000+) വിദ്യാര്‍ഥികള്‍ നേരിട്ടും, വിവിധ ഘട്ടങ്ങളിലായി പതിനായിരത്തിലധികം (10,000+) ഗുണഭോക്താക്കളും സമ്മിറ്റിന്റെ ഭാഗമാകും. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നിന്നുള്ള 150-ലധികം വിദഗ്ധര്‍ നയിക്കുന്ന 75 അക്കാദമിക്-ടെക്‌നിക്കല്‍ സെഷനുകളും, ആശയവിനിമയത്തിനായി 10-ലധികം പ്രത്യേക ലോഞ്ചുകളും സജ്ജീകരിച്ചിട്ടുണ്ട്. നൈപുണ്യ വികസനം, ഐഡിയേഷന്‍ റൗണ്ടുകള്‍, പ്രൊഫഷണല്‍ എത്തിക്‌സ്, കരിയര്‍-ലീഡര്‍ഷിപ്പ് പരിശീലനങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സമ്മിറ്റിന് മുന്നോടിയായി പ്ലേസ്മെന്റ് ഗൈഡന്‍സ് (‘ഡീകോഡ് പ്ലേസ്മെന്റ്‌സ്’), എം ബി ബി എസ് ഓറിയന്റേഷന്‍, ‘ഡീകോഡ് ഗേറ്റ്’, സി എ/സി എം എ വിദ്യാര്‍ഥികള്‍ക്കായുള്ള ‘ഫിന്‍ക്വസ്റ്റ്’ ക്വിസ് മത്സരം തുടങ്ങിയ പ്രീ-ഇവന്റുകള്‍ വിവിധ കാമ്പസുകളില്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. കോണ്‍ഫറന്‍സ് ഞായറാഴ്ച സമാപിക്കും.
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍, കണ്‍വീനര്‍ മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, ജോയിന്റ് കണ്‍വീനര്‍ ബഷീര്‍ അബ്ദുറഹ്മാന്‍ അല്‍ അസ്ഹരി, മെമ്പര്‍ സലാം സഖാഫി ആക്കല്‍, എസ് എസ് എ കോഴിക്കോട് നോര്‍ത്ത് ജനറല്‍ സെക്രട്ടറി അഡ്വ. വി പി കെ ഉമറലി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Content Highlights: The State Prof Summit is set to commence this Saturday in Kuttiadi, Kozhikode. The event brings together key participants and experts to discuss prominent state-level themes. Organization leaders and community delegates will attend the gathering to outline future initiatives and programs.


