International
തിബറ്റില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി
കഴിഞ്ഞ ആഗസ്റ്റില്‍ നേപ്പാള്‍-തിബറ്റ് അതിര്‍ത്തി മേഖലയില്‍ വിനാശകരമായ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും സംഭവിച്ചിരുന്നു. 1,400-ലധികം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.
ലെഹാസ | തിബറ്റില്‍ ശക്തമായ ഭൂചലനങ്ങള്‍. 40 മിനുട്ടിനുള്ളിലാണ് റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളുണ്ടായതെന്ന് ചൈന എര്‍ത്ത്ക്വേക്ക് നെറ്റ്വര്‍ക്ക് സെന്റര്‍ (CENC) അറിയിച്ചു. അരുണാചല്‍ പ്രദേശിലെ പാണ്ടിന്‍ (Pandin) ല്‍ നിന്ന് ഏകദേശം 489 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (NCS) നല്‍കുന്ന വിവരമനുസരിച്ച്, ഇന്ത്യന്‍ സമയം രാത്രി അന്താരാഷ്ട്ര സമയം 8.03ഓടെയാണ് ഈ ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രകമ്പനം 173 കിലോമീറ്ററോളം അനുഭവപ്പെട്ടുവെന്ന് എന്‍ സി എസ് അറിയിച്ചു.
മിനുട്ടുകള്‍ക്കകം 8.42ഓടെ റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. അരുണാചല്‍പ്രദേശിലെ ബസറിന് 323 കിലോമീറ്റര്‍ വടക്ക്-വടക്ക്-പടിഞ്ഞാറ് ആയിട്ടാണ് ഈ ഭൂചലനം. 15 കിലോമീറ്ററിലാണ് ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
കഴിഞ്ഞ ആഗസ്റ്റില്‍ നേപ്പാള്‍-തിബറ്റ് അതിര്‍ത്തി മേഖലയില്‍ വിനാശകരമായ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും സംഭവിച്ചിരുന്നു. 1,400-ലധികം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.
Content Highlights: Two major earthquakes struck the Tibet region, recording magnitudes of 7.0 and 5.0 on the Richter scale. The high-intensity tremors caused widespread fear across nearby regions. Authorities are currently assessing the extent of damages and monitoring potential aftershocks in the affected area.



