Kerala
അയല്‍വാസികളെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തന്‍വീട്ടില്‍ ശ്രീജേഷ് ശശിധരന്‍ (47)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട | അയല്‍വാസിയായ യുവാവിനെയും പിതാവിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തന്‍വീട്ടില്‍ ശ്രീജേഷ് ശശിധരന്‍ (47)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. പത്തനംതിട്ട സി ഐ. ജി അരുണ്‍, എസ് എച്ച് ഒ. അനീഷ് എബ്രഹാം, എസ് ഐ. രഞ്ജിത്, സി പി ഒമാരായ അനീഷ്, മിഥുന്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും ശ്രീജേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: Police arrested an individual for attempting to murder neighbors following an altercation. The victim sustained serious injuries and was admitted to the hospital. Authorities have registered a case and initiated a detailed investigation into the incident.


