International
850 യുദ്ധവിമാനങ്ങള്‍ കൂടുതലായി വാങ്ങും; ലോക്ക്ഹീഡ് മാര്ട്ടിന് കമ്പനിയുമായി കരാര്‍ ഒപ്പിട്ട് പെന്റഗണ്‍
'എഫ്-35 ലൈറ്റ്നിംഗ് കക ജോയിന്റ് സ്ട്രൈക്ക് ഫൈറ്റര്‍' (എഫ് 35 Lightning II Joint Strike Fighter) വിമാനങ്ങളാണ് വാങ്ങുക. ഇവക്ക് 700 കോടി ഡോളറാണ് വി പണി മൂല്യം.
വാഷിങ്ടണ്‍ | 850 യുദ്ധവിമാനങ്ങള്‍ കൂടുതലായി വാങ്ങുന്നതിന് ലോക്ക്ഹീഡ് മാര്ട്ടിന് കമ്പനിയുമായി കരാര്‍ ഒപ്പിട്ട് പെന്റഗണ്‍. പെന്റഗണുമായുള്ള ഒരു കരാര്‍ വ്യാഴാഴ്ച പ്രഖ്യാപിക്കപ്പെട്ടു. ‘എഫ്-35 ലൈറ്റ്നിംഗ് കക ജോയിന്റ് സ്ട്രൈക്ക് ഫൈറ്റര്‍’ (എഫ് 35 Lightning II Joint Strike Fighter) വിമാനങ്ങളാണ് വാങ്ങുക. ഇവക്ക് 700 കോടി ഡോളറാണ് വി പണി മൂല്യം.
യു എസ് സൈന്യത്തിനായുള്ള 850 യുദ്ധവിമാനങ്ങള്‍, അവക്കുള്ള സ്പെയര്‍ പാര്‍ട്സുകള്‍, പരിഷ്കരണത്തിനുള്ള കിറ്റുകള്‍ (modification kits), അറ്റകുറ്റപ്പണികള്‍ എന്നിവ 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ കരാറില്‍ ഉള്‍പ്പെടുന്നു. കൂടാതെ, അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കുള്ള ഓര്ഡറുകളുമുണ്ടാകും.
കരാര്‍ അന്തിമമാക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ്സിന്റെ അംഗീകാരം ആവശ്യമാണെന്ന് പെന്റഗണ്‍ അറിയിച്ചു. 2027 സാമ്പത്തിക വര്‍ഷത്തേക്കായി പെന്റഗണ്‍ സമര്‍പ്പിച്ച 1.5 ട്രില്യണ്‍ ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണ് എഫ്-35 ലൈറ്റ്നിംഗ് കക പ്രോഗ്രാം. ഇതില്‍ ഈ യുദ്ധവിമാന പദ്ധതിക്കായി 21.4 ബില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ട്. കരാറിന് അംഗീകാരം ലഭിച്ചാല്‍, അസംസ്കൃത വസ്തുക്കളും പ്രധാന ഘടകങ്ങളും വന്‍തോതില്‍ സംഭരിക്കുന്നതിന് ആവശ്യമായ എഫ്-35 വിതരണ ശൃംഖല (supply chain) കൂടുതല്‍ സുസ്ഥിരമാകും. ഇത് വിതരണ രംഗത്തെ തടസ്സങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് ലോക്ക്ഹീഡ് മാര്‍ട്ടിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Content Highlights:The Pentagon and Lockheed Martin have announced a 10-year framework agreement for the production and purchase of 850 F-35 fighter jets. This major defense contract aims to stabilize manufacturing output and enhance supply chain readiness. The landmark deal is currently awaiting final approval from the US Congress.


