Connect with us

International

യമനില്‍ പോരാട്ടം രൂക്ഷമാകുന്നു; രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭ

ഹൂതികള്‍ക്കെതിരെ 835 ആക്രമണങ്ങള്‍ നടന്നെന്നും യുദ്ധ ടാങ്കറുകളും ആയുധ ശേഖരങ്ങളും നശിപ്പിച്ചെന്നും സര്‍ക്കാര്‍ സേന പ്രതിനിധി മജീദ് അല്‍ നസിലി അറിയിച്ചു

Published

|

Last Updated

തായിസ് | യമനിലെ തായിസില്‍ സര്‍ക്കാര്‍ സേനയും ഹൂത്തികളും തമ്മിലുള്ള പോരാട്ടം ശക്തമായതിനെ തുടര്‍ന്ന് രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ. ഹൂത്തികള്‍ക്കെതിരെ 835 ആക്രമണങ്ങള്‍ നടന്നെന്നും യുദ്ധ ടാങ്കറുകളും ആയുധ ശേഖരങ്ങളും നശിപ്പിച്ചെന്നും സര്‍ക്കാര്‍ സേനാ പ്രതിനിധി മജീദ് അല്‍ നസിലിയും അറിയിച്ചു. തായിസിലെ ജബല്‍ ഹാനിലും ധുബാബ്, അല്‍ മസ്‌റഖ് ജില്ലകളിലും ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളെ യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്യിക്കാന്‍ ഹൂത്തികള്‍ റാലി പോലുള്ള പരിപാടികള്‍ നടത്തുന്നുണ്ടെന്ന് യമന്‍ സര്‍ക്കാര്‍ ആരോപിക്കുകയും അതിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തങ്ങള്‍ക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ ഹൂത്തികള്‍ നടത്തുന്ന പരിപാടികളില്‍ സാധാരണക്കാര്‍ പങ്കെടുക്കരുതെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഏറ്റുമുട്ടലില്‍ സാധാരണക്കാരായ 57 പേര്‍ കൊല്ലപ്പെടുകയും 194 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് (ഒ സി എച്ച് എ) സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ പകുതിയും കുട്ടികളാണ്. വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തരമായി താമസസൗകര്യവും ഭക്ഷണവും പണവുമാണ് ആവശ്യമാണെന്ന് ഒ സി എച് എ വ്യക്തമാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് 25 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് യമന്‍ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Content Highlights:The UN warns that intense fighting between government forces and Houthis in Taiz, Yemen has forced over 250,000 people to flee their homes. According to UN OCHA, 57 civilians have been killed, with half of the fatalities being children, creating an urgent need for shelter, food, and financial aid. Yemeni authorities also accused Houthis of recruiting children and warned civilians against attending Houthi-held rallies.

Latest