From the print
സെര്‍വര്‍ കത്തി; കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷ മാറ്റിവെച്ചു
ഇന്ന് നടത്താന്‍ നിശ്ചയിച്ച ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈവാ വോസി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
തേഞ്ഞിപ്പലം | ബി എസ് എന്‍ എല്‍ സെര്‍വര്‍ ഇടിമിന്നലില്‍ കത്തിയതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.
ചോദ്യപേപ്പര്‍ കോളജുകള്‍ക്ക് അയച്ചുകൊടുക്കാന്‍ കഴിയാത്ത രീതിയില്‍ സാങ്കേതിക തകരാര്‍ നേരിട്ടതാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ കാരണം.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഇന്ന് നടത്താന്‍ നിശ്ചയിച്ച ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈവാ വോസി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
Content Highlights: Calicut University has postponed exams following a fire incident in its server room. The university administration confirmed the disruption to online systems and databases. Revised examination dates and updated schedules will be announced officially by the varsity administration soon.




