Connect with us

Kerala

രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് കരുതേണ്ട; തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് എന്തൊക്കെ നേടാമോ അതൊക്കെ അദ്ദേഹം നേടിയിട്ടുണ്ട്.

Published

|

Last Updated

കാസര്‍കോട്  | തുടര്‍ച്ചയായി മോദി പ്രശംസ നടത്തുന്ന ശശി തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി . രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം. എല്ലാ പരിഗണനയും നല്‍കിയ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് എന്തൊക്കെ നേടാമോ അതൊക്കെ അദ്ദേഹം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഏറ്റവും നല്ല പദവിയാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സദ്പേരിന് കളങ്കം ഉണ്ടാക്കുന്നതാണ്. രക്തസാക്ഷി പരിവേഷം നേടിയെടുത്ത് പുറത്തു പോകാനാണ് തരൂര്‍ ശ്രമിക്കുന്നത്. അത്തരമൊരു പരിവേഷം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് അദ്ദേഹത്തിന് വേണമെങ്കില്‍ സ്വയം പാര്‍ട്ടിവിട്ട് പോകാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു

ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്കു വെച്ച് കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി ശശി തരൂര്‍ എം പി കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുമ്പോട്ട് പോകണമെന്നും, രാജ്യ താല്‍പ്പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെയും തരൂര്‍ പുകഴ്ത്തിയിരുന്നു

---- facebook comment plugin here -----

Latest