Kerala
എസ്‌ഐആര്‍ അടിയന്തരമായി നിര്‍ത്തിവെക്കണം; കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാരിന് പുറമേ സിപിഎം, സിപിഐ ,കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.
ന്യൂഡല്‍ഹി | കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ( എസ്ഐആര്‍ ) ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്ത് തുടരുന്ന എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹരജികളിലെ ആവശ്യം.
എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും സസ്ഥാന സര്‍ക്കാറിനായി ചീഫ് സെക്രട്ടറി നല്‍കിയ റിട്ട് ഹരജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം. എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാരിന് പുറമേ സിപിഎം, സിപിഐ ,കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.




