Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്ന് മുതല്‍

തിരഞ്ഞെടുപ്പ് ജോലിക്കായി 2,56,934 ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയില്‍ നിയോഗിക്കപ്പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍ തുടങ്ങും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാര്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, ഒബ്സര്‍വര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ്, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാനാവുക

തിരഞ്ഞെടുപ്പ് ജോലിക്കായി 2,56,934 ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കമ്മീഷന്‍ ഇന്നലെ പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ആകെ 75,632 സ്ഥാനാര്‍ഥികളാണ് അന്തിമ പട്ടികയില്‍ ഉള്ളത്. ഇതില്‍ 36,027 പുരുഷന്മാരും 39,604 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയുമാണുള്ളത്. ഇന്നലെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുകയും സ്വതന്ത്രര്‍ക്കടക്കം ചിഹ്നം അനുവദിക്കുകയും ചെയതിരുന്നു. പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ ആരംഭിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

 

---- facebook comment plugin here -----

Latest