From the print
മദ്്റസകൾ സ്‌നേഹം വളർത്തി: മുഅല്ലിം സമ്മേളനം
ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച സതേൺ കേരള അധ്യാപക സമ്മേളനം ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പൽ പി കെ ബാദ്ഷ സഖാഫി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ | അടിസ്ഥാന മത പാഠശാലകളായ മദ്്റസകൾ രാജ്യത്ത് സ്‌നേഹവും പരസ്പര ബഹുമാനവും വളർത്തിയതായി ആലപ്പുഴ ഹാശിമിയ്യയിൽ നടന്ന മുഅല്ലിം സമ്മേളനം പ്രസ്താവിച്ചു. സമസ്ത: സെന്റിനറിയുടെ ഭാഗമായി “അധ്യാപനം സേവനമാണ്’ എന്ന ശീർഷകത്തിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച സതേൺ കേരള അധ്യാപക സമ്മേളനം ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പൽ പി കെ ബാദ്ഷ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി.
വിവിധ സെഷനുകളിലായി സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ, എ ത്വാഹ മുസ്്ലിയാർ, എ കെ അബ്ദുൽ കബീർ അൻവരി, വി എച്ച് അബ്ദുർറശീദ് മുസ്്ലിയാർ കോട്ടയം, നുജൂമുദ്ദീൻ അമാനി കൊല്ലം, സുലൈമാൻ സഖാഫി കുഞ്ഞുകുളം, സയ്യിദ് കെ പി എച്ച് തങ്ങൾ കാവനൂർ, എസ് നസീർ, എ കെ ഹാഷിർ സഖാഫി, കെ എ ജഅ്ഫർ ആശാൻ, സി പി മുഹമ്മദ് മുസ്്ലിയാർ ചെങ്ങര, എ അബ്ദുർറഹീം സഖാഫി, ഉമർ മദനി പാലക്കാട്, എസ് സുബൈർ ഹാശിമി, കെ എസ് എം റഫീഖ് അഹ്്മദ് സഖാഫി, എ ബശീർ ഹസനി, കെ എ ഹസൻ മുസ്്ലിയാർ പ്രസം
ഗിച്ചു.




