Kerala
മുനമ്പം വഖഫ് ഭൂമി;താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി
അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാം.
കൊച്ചി | മുനമ്പം വഖഫ് ഭൂമിയിലെ നിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്വീകരിക്കാനാണ് അനുമതി. അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാം.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ ഹരജിക്കാര്‍ സമീപിച്ചതിനെ തുടര്‍ന്ന് ആധാരപ്രകാരം ഭൂമി ഫറോക്ക് കോളജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കെ ഭൂമി വഖഫ് അല്ലാതായി മാറിയെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
2022 ല്‍ ഭൂനികുതി വാങ്ങാനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് തീരുമാനമെടുത്തുവെങ്കിലും കോടതി ആ നീക്കത്തെ തടഞ്ഞു.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടന്നിരുന്നു.




