Kerala
ആര്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ശ്രീലേഖ
തിരുവനന്തപുരം|മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് ചേര്‍ക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഐപിഎസ് എന്നത് തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളില്‍ നിന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കി. ആം ആദ്മി പാര്‍ട്ടി നല്‍കിയ പരാതിയിലാണ് നടപടി.
അതേസമയം ഐപിഎസ് വെട്ടാതെ മുന്നില്‍ റിട്ടയേര്‍ഡ് എന്ന് ചേര്‍ക്കാനുള്ള നീക്കത്തിലാണ് ബിജെപി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ശ്രീലേഖ. കഴിഞ്ഞ വര്‍ഷമാണ് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നത്.







