Saudi Arabia
സഊദി വിദേശകാര്യമന്ത്രി ബഹ്‌റൈൻ, ഇറ്റാലിയൻ വിദേശകാര്യ മന്ത്രിമാരെ സ്വീകരിച്ചു
സഊദി -ബഹ്‌റൈൻ ബന്ധങ്ങളും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്‌തു.
റിയാദ് |സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ റിയാദിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ-സയാനി, ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി രാജകുമാരൻ എന്നിവരെ സ്വീകരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സഊദി -ബഹ്‌റൈൻ ബന്ധങ്ങളും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്‌തു. ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സഊദിയും ഇറ്റലിയും തമ്മിലുള്ള ബന്ധവും സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള വിഷയങ്ങൾ അവലോകനം ചെയ്യുകയും മേഖലയിലെ പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്തു.
---- facebook comment plugin here -----




