Connect with us

Kerala

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കാസര്‍കോട് ദേളി സ്വദേശി മുബഷീറിനെയാണ് കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കാസര്‍കോട് | റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച നിലയില്‍. കാസര്‍കോട് ദേളി സ്വദേശി മുബഷീറിനെയാണ് കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2016ലാണ് പോക്‌സോ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് ആസന്ന നിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. മുബഷീറിന് ജയിലില്‍ മര്‍ദനം ഏല്‍ക്കേണ്ടിവന്നുവെന്നും ചില ഗുളികകള്‍ കഴിപ്പിച്ചുവെന്നും മറ്റുമാണ് ആരോപണം.

 

Latest