Kerala
എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെയും സ്ഥാനം ചവറ്റുകൊട്ടയില്‍; വി കുഞ്ഞികൃഷ്ണനെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദന്‍
പാര്‍ട്ടി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ട.
കണ്ണൂര്‍ | ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല എന്ന് മാത്രമാണ് അവരോട് പറയാനുള്ളതെന്നും പയ്യന്നൂരില്‍ എല്‍ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥക്ക് ലഭിച്ച സ്വീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് പരിഹരിച്ച വിഷയങ്ങളാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. കുഞ്ഞികൃഷ്ണന്‍ എന്തോ മുന്‍കൈ നേടിയെന്ന തോന്നലിലാണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും സ്ഥാനം ചവറ്റുകൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെയും അവസ്ഥ അതുതന്നെയായിരിക്കും.
കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


