Kerala
തൂമ്പാക്കുളം ഓട്ടോ അപകടം: നാല് വയസ്സുകാരനെ കാണാനില്ല
നാല് വയസ്സുള്ള യദുകൃഷ്ണന്‍ എന്ന കുട്ടിയെയാണ് കാണാതായത്. തോടിന് സമീപം ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തുകയാണ്.
പത്തനംതിട്ട | തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടിയെ കാണാതായി. നാല് വയസ്സുള്ള യദുകൃഷ്ണന്‍ എന്ന കുട്ടിയെയാണ് കാണാതായത്. തോടിന് സമീപം ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തുകയാണ്.
അപകടത്തില്‍ ഒരു വിദ്യാര്‍ഥിനി മരിച്ചിരുന്നു. പത്തനംതിട്ട കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിനി ഒമ്പത് വയസ്സുകാരി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്.
ഇന്ന് വൈകീട്ടായിരുന്നു അപകടം. നാലുമണിക്ക് സ്‌കൂള്‍വിട്ട ശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ഡ്രൈവറും അഞ്ച് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
പരുക്കേറ്റ ഡ്രൈവറെയും മറ്റു കുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു കുട്ടികളുടെ തലയ്ക്കാണ് പരുക്ക്. ഒരാള്‍ക്ക് കൈയ്ക്കും പരുക്കുണ്ട്.


