Connect with us

Eduline

പാരാമെഡിക്കൽ പഠിക്കാൻ

ഐ എൽ ബി എസ് വിളിക്കുന്നു

Published

|

Last Updated

യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ അംഗീകാരമുള്ള ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പിത സർവകലാശാലയായ ലിവർ ആൻഡ് ബിലിയറി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ എൽ ബി എസ്) പി ജി സി സി (പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ്), പി ഡി സി സി പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്‌സ്), പിഎച്ച് ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 അക്കാദമിക് വർഷത്തെ പ്രവേശനത്തിനാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. ഡൽഹി സർക്കാറിന് കീഴിലുള്ള ഓട്ടോണമസ് ഇൻസ്റ്റിറ്റ്യൂട്ടാണിത്. എൻ ഐ ആർ എഫ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്ക്) റാങ്കിംഗിൽ മെഡിക്കൽ കാറ്റഗറിയിൽ 28ാം റാങ്കാണ് സ്ഥാപനത്തിനുള്ളത്.

കോഴ്‌സുകൾ

  • ബയോസ്റ്റാറ്റിസ്റ്റിക്‌സ് (സർട്ടിഫിക്കറ്റ് കോഴ്‌സസ്), യോഗ്യത: സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഫിസിയോതെറാപ്പിയിൽ യു ജി സി അംഗീകൃത ബിരുദാനന്തര ബിരുദം
  • ക്രിട്ടിക്കൽ കെയർ (സർട്ടിഫിക്കറ്റ് കോഴ്സ്), യോഗ്യത: എം ബി ബി എസ് ക്രിട്ടിക്കൽ കെയറിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പി ജി സി സി (ഡയാലിസിസ് തെറാപ്പി), യോഗ്യത: എം ബി ബി എസ്.
  • പി ജി സി സി (ക്ലിനിക്കൽ ബയോ ഇൻഫർമാറ്റിക്‌സ്), യോഗ്യത എം ബി ബി എസ്/എം എസ്‌ സി ലൈഫ് സയൻസ്
  • പി ജി സി സി (ലിവർ ഡിസീസ് ക്ലിനിക്കൽ റിസർച്ച്), യോഗ്യത: ബി എ എം എസ്/എം ബി ബി എസ്/ബി ഡി എസ്/ബി എസ്‌സി നഴ്സിംഗ്/എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്.
  • പി ജി സി സി (എപ്പിഡമിയോളജി ഓഫ് വൈറൽ ഹെപ്പറ്റൈറ്റിസ് ആൻഡ് ലിവർ ഡിസീസസ്). യോഗ്യത: ബി എ എം എസ്/ബി എച്ച് എം എസ്. എം ബി ബി എസ്/ബി ഡി എസ്/ബി എസ് സി നഴ്സിംഗ് എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്.
  • പി ജി സി സി (ക്ലിനിക്കൽ ന്യൂട്രീഷൻ), യോഗ്യത എം എസ് ‌സി/എം ബി ബി എസ്

മറ്റ് കോഴ്‌സുകൾ

ഫെല്ലോഷിപ്പ് (അഡ്വാൻസ്ഡ് ഹെപ്പറ്റോളജി), പി ഡി സി സി (ഹെപ്പറ്റോ- ഹെമറ്റോളജി), പി ഡി സി സി(പൾമണറി, ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ്പ് മെഡിസിൻ), പി ഡി സി സി (അഡ്വാൻസ്ഡ് ക്ലിനിക്കൽ ബയോകെമിസ്ട്രി), പി ഡി സി സി(ഹെപ്പറ്റോളജി), പി ഡി സി സി (സെല്ലുലാർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി), പി ഡി സി സി (അഫേറസിസ് ടെക്‌നോളജി ആൻഡ് ബ്ലഡ് കോംപോണന്റെ തെറാപ്പി), പി ഡി സി സി (അഡ്വാൻസ്ഡ് ഡയഗ്‌നോസിസ് ആൻഡ് ക്ലിനിക്കൽ മൈക്രോബയോളജി). പി ഡി സി സി (ബ്ലഡ് ബേങ്കിംഗ് ആൻഡ് ഇമ്മ്യൂണോ ഹെമറ്റോളജി), പി ഡി സി സി(ഗാസ്‌ട്രോ റേഡിയോളജി), പി ഡി സി സി (എച്ച് പി ബി ആൻഡ് ജി ഐ അഡ്വാൻ സ്ഡ് റേഡിയേഷൻ ഓങ്കോളജി), പി ഡി സി സി (ജി ഐ മെഡിക്കൽ ഓങ്കോളജി), പി ഡി സി സി (ക്രിട്ടിക്കൽ കെയർ മെഡിസിൻ), പി ഡി സി സി (ഡയഗ്‌നോസ്റ്റിക് വൈറോളജി), പി ഡി സി സി (ട്രാൻസ്പ്ലാന്റ് വൈറോളജി), പി ഡി സി സി (അഡ്വാൻസ്ഡ് ഡയാലിസിസ് തെറാപ്പി), പി ഡി സി സി (ഇന്റർവെൻഷനൽ റേഡിയോളജി). പി ഡി സി സി (ഓർഗൻ ട്രാൻസ്പ്ലാന്റ് അനസ്‌തേഷ്യ), പി ഡി സി സി (ഹെപ്പറ്റോപത്തോളജി).

പി എച്ച് ഡി പ്രോഗ്രാമുകൾ: ഹെപ്പറ്റോളജി, ക്ലിനിക്കൽ ന്യൂട്രീഷൻ, എപ്പിഡമിയോളജി ഓഫ് വൈറൽ ഹെപ്പറ്റൈറ്റിസ് ആൻഡ് ലിവർ ഡിസീസസ്, വൈറോളജി മോളിക്യുലാർ ആൻഡ് സെല്ലുലാർ മെഡിസിൻ. പി ഡി സി സി, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുടെ കാലാവധി ഒരു വർഷമാണ്. പി ജി സി സി കോഴ്സുകൾ ഒരു വർഷവും ആറ് മാസവും കാലാവധിയുണ്ട്. സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ആറ് മാസും പിഎച്ച് ഡി പ്രോഗ്രാമിന് ഒന്ന് മുതൽ അഞ്ച് വർഷം വരെയാണ് കാലാവധി.

തിരഞ്ഞെടുപ്പ്

ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് ഷിഫ്‌റുകളിലായി ഡിസംബർ 14നാണ് പരീക്ഷ. ഡൽഹിയായിരിക്കും പരീക്ഷാ കേന്ദ്രം. ജനുവരി ഒന്നിന് ക്ലാസ്സുകൾ ആരംഭിക്കും.

അപേക്ഷ

വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ നാല്. വിവരങ്ങൾക്ക് www.ilba.in.