Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍: സസ്‌പെന്‍ഷന്‍ തീരുമാനം തന്റെ അറിവോടെയല്ല; വീണ്ടും വെടി പൊട്ടിച്ച് സുധാകരന്‍
നടപടി എടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. രാഹുലുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുന്നു.
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വീണ്ടും വെടി പൊട്ടിച്ച് കെ പി സി സി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം തന്റെ അറിവോടെയല്ലെന്ന് സുധാകരന്‍ പറഞ്ഞു.
നടപടി എടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. രാഹുലുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് ശക്തമായ പിന്തുണയുമായി സുധാകരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. രാഹുല്‍ നിരപരാധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി. രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. രാഹുലുമായി വേദി പങ്കിടുമെന്നും സുധാകരന്‍ വ്യക്തമാക്കി.




