Connect with us

Eduline

പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഡിസംബർ 15 ആണ് അവസാന തീയതി.

Published

|

Last Updated

2025-26 വർഷത്തെ പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ് സ്‌കീമിന് (പി എം എസ് എസ്) ഇപ്പോൾ അപേക്ഷിക്കാം. പ്രൊഫഷനൽ കോഴ്‌സിന് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ/ഭാര്യ എന്നിവർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. scholarships.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 ആണ് അവസാന തീയതി. ആവശ്യമായ എല്ലാ രേഖകളുടെയും ഒറിജിനൽ അപ്‌ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്തതിനു ശേഷം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0497-2700069.

പ്രധാനമന്ത്രിയുടെ ഉടമസ്ഥതയിലുള്ള നാഷനൽ ഡിഫൻസ് ഫണ്ടാണ് സ്‌കോളർഷിപ്പ് തുക നൽകുന്നത്. എ ഐ സി ടി ഇ/യു ജി സി അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ, ഡെന്റൽ, വെറ്ററിനറി, എൻജിനീയറിംഗ്, എം ബി എ, എം സി എ, ഫാർമസി, മാനേജ്‌മെന്റ്, അഗ്രിക്കൾച്ചർ തുടങ്ങിയ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 12ാം ക്ലാസ്സ് പരീക്ഷക്ക് 60 ശതമാനം മാർക്ക് നേടിയിരിക്കണം. സ്‌കോളർഷിപ്പ് ഓരോ വർഷവും പുതുക്കാൻ അതത് അക്കാദമിക വർഷം 50 ശതമാനം മാർക്കും അനിവാര്യമാണ്.
2006 മുതലാണ് ഈ സ്‌കോളർഷിപ്പ് നടപ്പാക്കിയത്. പദ്ധതിക്ക് കീഴിൽ പ്രതിവർഷം 5,500 പേർക്ക് സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.

ആൺകുട്ടികൾക്ക് പ്രതിമാസം 2,000 രൂപയും പെൺകുട്ടികൾക്ക് പ്രതിമാനം 2,250 രൂപയുമാണ് സ്‌കോളർഷിപ്പായി നൽകിയിരുന്നത്. ചിലപ്പോൾ ഒന്നിച്ചാണ് തുക നൽകുക. 2019-20 വർഷം മുതൽ സ്‌കോളർഷിപ്പ് തുക ആൺകുട്ടികൾക്ക് പ്രതിമാസം 2,500 രൂപയായും പെൺകുട്ടികൾക്ക് 3,000 രൂപയായും വർധിപ്പിച്ചിരുന്നു.