Eduline
അഗ്രി ബിസിനസ്സ് ഹൈദരാബാദിൽ പഠിക്കാം
ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (എ ഐ സി ടി ഇ) അംഗീകാരമുള്ള കോഴ്സിന്റെ 2026-28 അക്കാദമിക വർഷത്തെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഹൈദരാബാദിൽ കേന്ദ്രസർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾചറൽ എക്‌സ്റ്റെൻഷൻ മാനേജ്മെന്റ്‌നടത്തുന്ന അഗ്രി ബിസിനസ്സ് മാനേജ്മെന്റ്‌പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.
ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (എ ഐ സി ടി ഇ) അംഗീകാരമുള്ള കോഴ്സിന്റെ 2026-28 അക്കാദമിക വർഷത്തെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ/ജൂലൈ മാസങ്ങളിലായി കോഴ്‌സ് ആരംഭിക്കും.
മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ഫിനാൻസ്, മാർക്കറ്റിംഗ്, പ്രൊക്യൂർമെന്റ്, അനലിറ്റിക്‌സ് എന്നീ നാല് മേഖലകളിലൊന്നിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
യോഗ്യത
50 ശതമാനം മാർക്ക്/തത്തുല്യ സി ജി പി എ. ഗ്രേഡോടെ അഗ്രിക്കൾച്ചറൽ സയൻസസിലോ അഗ്രിക്കൾച്ചറൽ അനുബന്ധ വിഷയത്തിലോ ബിരുദം/തത്തുല്യം
വിഷയങ്ങൾ
അഗ്രിക്കൾച്ചർ, അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ്, അഗ്രിക്കൾചറൽ മാർക്കറ്റിംഗ് ആൻഡ് കോപറേഷൻ, അഗ്രിക്കൾചറൽ എൻജിനീയറിംഗ്, അഗ്രിക്കൾചറൽ ഇൻഫർമേഷൻ ടെക്‌നോളജി, കൊമേഴ്‌സ്യൽ അഗ്രിക്കൾചർ, ഡയറി ടെക്‌നോളജി, ഫിഷറീസ്, ഫുഡ് ടെക്‌നോളജി, ഫുഡ് പ്രൊസ്സസിംഗ് എൻജിനീയറിംഗ്, ഫോറസ്ട്രി, ഹോർട്ടിക്കൾചർ, സെറിക്കൾചർ, വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി, കാർഷിക അനുബന്ധ മറ്റ് വിഷയങ്ങൾ.
2025 ക്യാറ്റ് അംഗീകൃത സ്റ്റോറുണ്ടായിരിക്കണം. അവസാന വർഷക്കാർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം. വ്യവസ്ഥകൾ പ്രകാരമുള്ള സംവരണത്തിന് അർഹതയുണ്ട്. ഐ സി എ ആർ അംഗീകാരമുള്ള അഗ്രിക്കൾചർ സയൻസ്, അഗ്രിക്കൾചർ അനുബന്ധ ബിരുദക്കാർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്
അംഗീകൃത ക്യാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ഉപന്യാസരചന, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക. ഏപ്രിലിൽ ഹൈദരാബാദ് ക്യാമ്പസിൽ വെച്ച് ഉപന്യാസ രചനയും അഭിമുഖവും നടക്കും. ഏപ്രിൽ/മേയ് മാസങ്ങളിലായി ഫലം പ്രസിദ്ധീകരിക്കും. കോഴ്‌സ് ഫീസ്: 9,75,000 രൂപ. അപേക്ഷാഫീസ്: 600 രൂപ
അപേക്ഷ
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാമാതൃക പൂരിപ്പിച്ച് ഓൺലൈനായും ഓഫ്‌ലൈനായും സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും അയക്കേണ്ട വിലാസം: Head & Principal Coordinator-PGDM (ABM), National Institute of Agricultural Extension Management (MANAGE), Rajendranagar, Hyderabad-500030 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഫെബ്രുവരി പത്ത്. വിവരങ്ങൾക്ക് www.manage.gov.in സന്ദർശിക്കുക.



