International
ഹോങ്കോങില്‍ വന്‍ തീപ്പിടിത്തം; 13 പേര്‍ മരിച്ചു
തായ് പോ പ്രവിശ്യയിലെ പാര്‍പ്പിട സമുച്ചയത്തിനാണ് തീപ്പിടിച്ചത്. 700ഓളം പേരെ ഒഴിപ്പിച്ചിച്ചു.
ഹോങ്കോങ് | ഹോങ്കോങിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. തായ് പോ പ്രവിശ്യയിലെ പാര്‍പ്പിട സമുച്ചയത്തിനാണ് തീപ്പിടിച്ചത്.
ഒമ്പതു പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അനവധി പേര്‍ കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തീപ്പിടിത്തമുണ്ടായ ഭാഗത്തെ കെട്ടിടങ്ങളില്‍ നിന്ന് 700ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
എട്ട് ബ്ലോക്കുകളിലായി 2,000ത്തോളം അപാര്‍ട്ട്‌മെന്റുകളുള്ള വാങ് ഫുക് പാര്‍പ്പിട സമുച്ചയത്തില്‍ നിന്നാണ് തീ പടര്‍ന്നത്. പ്രാദേശിക സമയം ഉച്ചയോടെ പടര്‍ന്ന തീ രാത്രിയായിട്ടും പൂര്‍ണമായി അണയ്ക്കാനായിട്ടില്ലെന്ന് അഗ്നിശമന സേന വെളിപ്പെടുത്തി.
---- facebook comment plugin here -----



