Kerala
ഓട്ടോ അപകടം കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി; മരണം രണ്ടായി
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരന്‍ യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്
പത്തനംതിട്ട | സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൂമ്പാക്കുളത്തുണ്ടായ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരന്‍ യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.
അപകട സ്ഥലത്ത് കാണാതായ കുട്ടിക്ക് വേണ്ടി ഫയര്‍ഫോഴ്‌സ് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പത്തനംതിട്ട കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ആദിലക്ഷ്മി(7)യുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിആദിലക്ഷ്മിയാണ് (7), തൈപ്പറമ്പില്‍മന്‍മദന്റെമകന്‍യദുകൃഷ്ണന്‍(4) എന്നിവരാണ് മരിച്ചത്. ആറ് വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് പരുക്കില്ല.പരിക്കേറ്റവരെപത്തനംതിട്ട മുത്തൂറ്റ്ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്മിമരിച്ചു.
തൈപ്പറമ്പില്‍ മന്‍മദന്റെ മകന്‍ യദുകൃഷ്ണയെ സംഭവ സ്ഥലത്ത്കാണാതായതിനെ തുടര്‍ന്ന്ഫയര്‍ ഫോഴ്‌സ്തിരച്ചിലില്‍ രാത്രി വൈകിയാണ് കുട്ടിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളില്‍ മനോജിന്റെ മകള്‍ ജുവല്‍ സാറാതോമസിനെ തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാഞ്ഞപ്‌ളാക്കല്‍ അനിലിന്റെ മകള്‍ ശബരിനാഥ്, കൊല്ലംപറമ്പില്‍ ഷാജിയുടെമകള്‍ അല്‍ഫോണ്‍സ എന്നിവര്‍ പത്തനംതിട്ട മുത്തൂറ്റ്ആശുപത്രിയില്‍ ചികിത്സയിലാണ്. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ വീണത്. ഡ്രൈവറുടെപരിക്ക് ഗുരുതരമല്ല–


