local body election 2025
ഇടുക്കിയില്‍ പത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
വോട്ടിംഗ് മെഷീനുകളുടെ സ്വീകരണവും വിതരണവും കേന്ദ്രങ്ങളിൽ തന്നെ നടക്കും
ഇടുക്കി | ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പത്ത് കേന്ദ്രങ്ങളില്‍ നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അടിമാലി, ബൈസണ്‍വാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളും, ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറയൂര്‍, മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട, ശാന്തന്‍പാറ, ചിന്നക്കനാല്‍, മാങ്കുളം, ദേവികുളം പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം മൂന്നാര്‍ ഗവ. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പാമ്പാടുംപാറ, സേനാപതി,കരുണാപുരം, രാജക്കാട്, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടിക്കുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഇടുക്കി- കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്,
മരിയാപുരം പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, ഇരട്ടയാര്‍, കാഞ്ചിയാര്‍, ഉപ്പുതറ, വണ്ടന്‍മേട് പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ യു പി സ്‌കൂളും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പെരുവന്താനം, കുമളി, കൊക്കയാര്‍, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രം പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളും തൊടുപുഴ മുന്‍സിപ്പാലിറ്റി വോട്ടെണ്ണല്‍ കേന്ദ്രം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളും, കട്ടപ്പന മുനിസിപ്പാലിറ്റിയുടേത് കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ആയിരിക്കും. വോട്ടിംഗ് മെഷീനുകളുടെ സ്വീകരണവും വിതരണവും ഈ കേന്ദ്രങ്ങളില്‍ നടക്കും.


