Connect with us

Idukki

സ്കൂൾ ബസിടിച്ച് പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം ചെറുതോണിയിൽ

സ്‌കൂളിലേക്ക് വന്ന വിദ്യാർത്ഥി ബസിൽ നിന്നിറങ്ങിയ ഉടൻ മറ്റൊരു ബസിനടിയിൽപ്പെടുകയായിരുന്നു.

Published

|

Last Updated

ചെറുതോണി | ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ നാല് വയസ്സുകാരനായ ഹെയ്‌സൽ ബെൻ ആണ് മരിച്ചത്. തടിയമ്പാട് സ്വദേശിയാണ് ഹെയ്‌സൽ.

ഇന്ന് രാവിലെ ഒൻപത് മണിയോടെ സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. സ്‌കൂളിലേക്ക് വന്ന വിദ്യാർത്ഥി ബസിൽ നിന്നിറങ്ങിയ ഉടൻ മറ്റൊരു ബസിനടിയിൽപ്പെടുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Latest