Connect with us

Kerala

എസ് ഐ ആർ: ബിഎൽഒമാർ ബൂത്ത് ലെവൽ ഏജന്റുമാരുടെ യോഗം വിളിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

​സ്ഥലം മാറിയവർ, ​​മരണപ്പെട്ടവർ, ​ഇരട്ടിപ്പുകൾ എന്നി വിഭാഗത്തിൽ വരുന്നവരുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം | എസ് ഐ ആറിൽ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നാമനിർദ്ദേശം ചെയ്ത ബൂത്ത് ലെവൽ ഏജന്റുമാരുമായി ചേർന്ന് അടിയന്തര യോഗങ്ങൾ ചേരാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ എല്ലാ ബി.എൽ.ഒമാർക്കും നിർദ്ദേശം നൽകി. ഭാവിയിൽ പരാതികൾ ഉണ്ടാവാതിരിക്കുന്നതിനാണ് നടപടി.

​സ്ഥലം മാറിയവർ, ​​മരണപ്പെട്ടവർ, ​ഇരട്ടിപ്പുകൾ എന്നി വിഭാഗത്തിൽ വരുന്നവരുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്. ഈ മൂന്ന് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോമുകളുടെ ആകെ എണ്ണം ഇപ്പോൾ 51,085 ആണ്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.18% വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും ഖേൽക്കർ പറഞ്ഞു.

ബി എൽ ഒ – ബി എൽ എ യോഗങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സജീവമായി പങ്കെടുക്കണമെന്ന്​ ഡോ. രത്തൻ യു. കേൽക്കർ അഭ്യർത്ഥിച്ചു. കൃത്യമായ വോട്ടർ പട്ടിക ഉറപ്പുവരുത്തുന്നതിലൂടെ ജനാധിപത്യ പ്രക്രിയയെ ഉയർത്തിപ്പിടിക്കാൻ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് ഐ ആർ നടപടിക്രമങ്ങളിൽ മികച്ചതും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരെയും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിൽ ബി എൽ ഒമാരുടെ ഫീൽഡ് തലത്തിലെ പരിശ്രമങ്ങൾ നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest