Connect with us

local body election 2025

മുന്നണികൾ അവസാന വട്ട ഓട്ടത്തിൽ

ജില്ലയിൽ ബുധനാഴ്ച വരെ 776 നാമനിർദേശ പത്രികകൾ ലഭിച്ചു. വ്യാഴാഴ്ച മാത്രം 7 മണി വരെയുള്ള കണക്കുകൾ പ്രകാരം 497 നാമ നിർദേശ പത്രികകൾ ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇതുവരെ സമർപ്പിച്ചത് 64 നാമനിർദേശ പത്രികകളാണ്. വ്യാഴാഴ്ച 26 സ്ഥാനാർഥികൾ ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് മുമ്പാകെ പത്രിക സമർപ്പിച്ചു.

Published

|

Last Updated

ഇടുക്കി | തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കാനിരിക്കെ, വിമതരെ ഒതുക്കാനും വനിത സ്ഥാനാർഥികളെ കിട്ടാനുമായി മുന്നണികൾ നെട്ടോട്ടത്തിൽ. ജില്ലയിൽ ബുധനാഴ്ച വരെ 776 നാമനിർദേശ പത്രികകൾ ലഭിച്ചു. വ്യാഴാഴ്ച മാത്രം 7 മണി വരെയുള്ള കണക്കുകൾ പ്രകാരം 497 നാമ നിർദേശ പത്രികകൾ ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇതുവരെ സമർപ്പിച്ചത് 64 നാമനിർദേശ പത്രികകളാണ്. വ്യാഴാഴ്ച 26 സ്ഥാനാർഥികൾ ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് മുമ്പാകെ പത്രിക സമർപ്പിച്ചു.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളിലെ വ്യാഴാഴ്ചത്തെ നാമനിർദേശ പത്രികകളുടെ അപ്ഡേഷൻ രാത്രി വൈകിയും ലഭ്യമായില്ല. നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർഥികൾ നാമനിർദേശ പത്രികയും 2എ ഫാറവും പൂർണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നവം. 22 ന് നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.

സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24 ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.

സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

Latest