Connect with us

local body election 2025

കൊക്കയാർ കൂടപ്പിറപ്പുകള്‍ നേര്‍ക്കുനേര്‍

കട്ടപ്ലാക്കല്‍ അബ്ദുല്‍സലാമിന്റെ മക്കളായ അയ്യൂബ് ഖാനും അന്‍സല്‍ന സക്കീറുമാണ് നേര്‍ക്ക് നേര്‍ എത്തുന്നത്.

Published

|

Last Updated

ഇടുക്കി | കൊക്കയാര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡായ നാരകക്കാനത്ത് ഏറ്റമുട്ടുന്നത് കൂടപ്പിറപ്പുകള്‍. കട്ടപ്ലാക്കല്‍ അബ്ദുല്‍സലാമിന്റെ മക്കളായ അയ്യൂബ് ഖാനും അന്‍സല്‍ന സക്കീറുമാണ് നേര്‍ക്ക് നേര്‍ എത്തുന്നത്.
ഏറെ നാളായി പൊതുപ്രവര്‍ത്തന രംഗത്തുള്ളവരാണ് അയ്യൂബും അന്‍സല്‍നയും. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ അന്‍സല്‍ന വാര്‍ഡ് മെമ്പറായിരുന്നു.

കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റായ അയ്യൂബിനോട് ഇത്തവണ സീറ്റ് തിരിച്ചുപിടിക്കണം എന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതോടെയാണ് സഹോദരിയാണെന്ന് നോക്കാതെ മത്സരരംഗത്തിറങ്ങിയത്.
തിരഞ്ഞെടുപ്പില്‍ സഹോദര ബന്ധത്തെക്കാള്‍ രാഷ്ട്രീയവും നിലപാടുമാണ് പ്രധാനമെന്നാണ് അന്‍സല്‍നയുടെ പ
ക്ഷം.

Latest