video

എം എ യൂസഫലി ഇടപെട്ടു; 15 വര്‍ഷത്തെ ദുരിതജീവിതത്തിന് വിട നൽകി മൂസക്കുട്ടി നാട്ടിലെത്തി

റാസല്‍ ഖൈമ സ്വദേശി നല്‍കിയ പരാതിയാണ് ഒരു കാലത്ത് അറിയപ്പെടുന്ന വ്യവസായിയായിരുന്ന മൂസക്കുട്ടിയുടെ ജീവിതം താളം തെറ്റിയത്. 28 കേസുകളിലായി 80 ലക്ഷം (4 ലക്ഷം ദിര്‍ഹം) രൂപ യൂസഫലി റാസല്‍ ഖൈമ കോടതിയില്‍ കെട്ടി വെച്ചതോടെ അദ്ദേഹത്തിന് മോചനം സാധ്യമായി.

അബുദാബി ബോട്ട് ഷോ നാളെ അവസാനിക്കും

പ്രദര്‍ശന നഗരിയിലെ 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ അത്യാധുനിക വിശാലമായ യാര്‍ഡുകളും മല്‍സ്യ ബന്ധന മേഖലയില്‍ ഉപയോഗിക്കുന്ന ആഡംബര പവര്‍ ബോട്ടുകളുമുണ്ട്.

ഗുഡ് തീബ്‌സ്, അര്‍ബന്‍ ടോളറന്‍സ് പ്രദര്‍ശനം നഹ്‌യാന്‍ ബിന്‍ മുബാറക് ഉദ്ഘാടനം ചെയ്തു

സഊദി അറേബ്യയയിലെ മദീനയില്‍ നിന്നുള്ള 18 സൗദി കലാകാരന്മാരുടെ കലാസൃഷ്ടികളും പൈതൃക സൃഷ്ടികളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം മദീനയിലെ റൈറ്റേഴ്‌സ് ആന്റ് ഇന്റലക്ച്വല്‍സ് ഗാലറിയുമായും സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സുമായും സഹകരിച്ച് അബുദാബി ലന്‍താന കള്‍ച്ചറല്‍ സലൂണ്‍ ആണ് സംഘടിപ്പിക്കുന്നത്.

അബുദാബി ജ്വല്ലറി ഷോ: ലോകത്തിലെ ഏറ്റവും ചെലവേറിയ ഗിത്താര്‍ പ്രദര്‍ശിപ്പിക്കും

സഹിഷ്ണുത മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 1.6 കിലോഗ്രാം 400 കാരറ്റ് വെള്ള സ്വര്‍ണ്ണത്തില്‍ 11,441 വജ്രങ്ങള്‍ കൊണ്ടാണ് ഗിത്താര്‍ ഒരുക്കിയിട്ടുള്ളത്.

ടോള്‍: ആശങ്കകള്‍ക്ക് പരിഹാരം കാണും

അബൂദബി പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലഫ് അല്‍ മസ്രൂയി, ഡി ഒ ടി അണ്ടര്‍ സെക്രട്ടറി ഖലീഫ മുഹമ്മദ് അല്‍ മസ്രൂയി, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ കരീം അബ്ദുല്‍റഹീം അല്‍ റെയ്സി എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

വ്യവസായി അബൂബക്കര്‍ കുറ്റിക്കോലിന് ഡോക്ടറേറ്റ്

ഗള്‍ഫ് മേഖലയിലെ മുന്‍നിര കമ്പനിയായ സേഫ് ലൈന്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എല്‍ എല്‍സി ഡോക്ടര്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ 2000 ലാണ് സ്ഥാപിതമായത്.

പൊതു വിദ്യാലയത്തിലെ ജീവനക്കാര്‍ക്ക് സൗജന്യ പാര്‍ക്കിംഗ്

പുതിയ കരാറിന്റെ പ്രയോജനം ലഭിക്കുന്നതിന് അബൂദബിയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലേയും മാനേജ്മെന്റുകളും അഭ്യര്‍ഥനകള്‍ സമര്‍പ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അബൂദബി വിമാനത്താവളം റാഫിള്‍ നറുക്കെടുപ്പ്: അഫ്സല്‍ ചെമ്പന് 10 ലക്ഷം ദിര്‍ഹം സമ്മാനം

10 ലക്ഷം ദിര്‍ഹമിന്റെ ചെക്ക് അബൂദബി വിമാനത്താവളം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ തോംസണില്‍ നിന്ന് അഫ്സല്‍ ചെമ്പന്‍ സ്വീകരിച്ചു.

അസുഖം ബാധിച്ച് മലയാളി വിദ്യാര്‍ഥിനി അബൂദബിയില്‍ മരിച്ചു

അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മഹിമ സൂസന്‍ ഷാജി (12) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ കോട്ടക്കര നല്ലില സ്വദേശി ഷാജി ചാക്കോ ഡാനിയേലിന്റെയും സൂസന്റെയും രണ്ടാമത്തെ മകളാണ്.

ഏകദിന മെഡിക്കല്‍ ക്യാമ്പ് മുസഫ്ഫയില്‍

ആരോഗ്യമുള്ള ഹൃദയം, ആരോഗ്യകരമായ ജീവിതം എന്ന സന്ദേശത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ക്യാമ്പില്‍ ജനറല്‍ ചെക്കപ്പ്, ഇ സി ജി, കാര്‍ഡിയോളജി ചെക്കപ്പ്, കൊളസ്ട്രോള്‍, എച്ച് ഡി എല്‍, എഫ് ബി എസ് തുടങ്ങിയ സൗജന്യ പരിശോധനകള്‍ നടക്കും.