Connect with us

Uae

എ ഐ മേഖലയിൽ ഇന്ത്യയും യു എ ഇയും കൈകോർക്കുന്നു

അംബാസഡർ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

അബൂദബി | ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി യു എ ഇ എ ഐ, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമയുമായി ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ കൂടിക്കാഴ്ച നടത്തി. നിർമിതബുദ്ധി (എ ഐ), അഡ്വാൻസ്ഡ് ടെക്‌നോളജി എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ.

ഡിജിറ്റൽ പരിവർത്തനത്തിലും നൂതന സാങ്കേതികവിദ്യകളിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങളും യു എ ഇയുടെ ഈ മേഖലയിലെ വികസന കാഴ്ചപ്പാടുകളും കൂടിക്കാഴ്ചയിൽ വിഷയമായി. നിർമിതബുദ്ധി രംഗത്തെ പുത്തൻ പ്രവണതകളും ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾക്ക് നൽകാവുന്ന പിന്തുണയും ചർച്ചയിൽ പ്രാധാന്യം നേടി. ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഊഷ്മളമായ ബന്ധം സാങ്കേതിക മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അധികൃതർ പറഞ്ഞു. സാങ്കേതിക കൈമാറ്റത്തിലൂടെ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ ഭദ്രമാക്കാനാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്.