മാണിസാറിന് യാത്രാമൊഴിയേകി കേരളം; ഒരു നോക്ക് കാണാൻ ആയിരങ്ങൾ

കോട്ടയത്ത് പാര്‍ട്ടി ഓഫിസില്‍ ഉച്ചക്ക് 12 ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വഴിയോരങ്ങളില്‍ മാണി സാറിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ എത്തിയതിനാല്‍ മണിക്കൂറുകള്‍ വൈകുകയായിരുന്നു. കോട്ടയത്തെ തിരുനക്കര മൈതാനിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുക.

കെ എം മാണിയുടെ വേര്‍പാട്; യു ഡി എഫ് പ്രചാരണം രണ്ടു ദിവസത്തേക്കു നിര്‍ത്തിവച്ചു

വ്യാഴാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം മാത്രമെ സജീവ പ്രചാരണം പുനരാരംഭിക്കൂയെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു

തകര്‍ച്ചയിലും ഉയര്‍ച്ചയിലും കൂടെ നിന്നു; ഒടുവില്‍ കുട്ടിയമ്മയുടെ കൈയില്‍പിടിച്ച് മടക്കം

''എന്റെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചക്ക് കുട്ടിയമ്മയാണ് കാരണം. ഞാന്‍ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെന്‍ഷന്‍ ഇല്ലാതെ പൊതുരംഗത്ത് നില്‍ക്കാന്‍ പറ്റി. അതില്‍ കൂടുതല്‍ ഭാഗ്യം എന്ത് വേണം''

പാവങ്ങളുടെ മനസ്സ് കണ്ടു; അവര്‍ക്കായി നല്‍കിയത് നിരവധി പദ്ധതികള്‍

കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്നവരെ സഹായിക്കാന്‍ റിവോള്‍ വിംഗ് ഫണ്ട്, ഗ്രീന്‍ ഹൗസ്, സ്‌കൂള്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, അഗതികള്‍ക്ക് പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി... ആ പട്ടിക അവസാനിക്കുന്നില്ല

പിളര്‍ന്നും വളര്‍ന്നും പാര്‍ട്ടി; തളരാതെ മാണി

മധ്യതിരുവിതാകൂറിലെ കുടിയേറ്റ കര്‍ഷക രാഷ്ട്രീയം ചുറ്റികറങ്ങുന്നത് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കൊപ്പമാണ്. കൃസ്തീയ സഭയുടെയും കര്‍കഷ, കുടിയേററ്റ ജനതയുടെയും പരിലാളനം ഏറ്റ്, മുന്നണി ബലാബലത്തില്‍ ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞ് കേരള രാഷ്ട്രീയത്തിലെ ഒരു അത്ഭുതമായി മാറിയ പ്രസ്ഥാനം. തലയെടുപ്പുള്ള നേതാക്കന്‍മാര്‍ ഏറെയുണ്ടെങ്കിലും കേരള കോണ്‍ഗ്രസിന്റെ ചരിത്രം അടയാളപ്പെടുത്തുക കരിങ്കോയക്കല്‍ മാണി മാണി എന്ന കെ എം മാണിയുടെ പേരിനൊപ്പമാണ്.

അച്ചാച്ചന്‍ പോയി, മുന്നിൽ ശൂന്യത മാത്രം

ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല. സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്‍. രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു.. അമ്മയ്ക്കു തണലായി. ഞങ്ങള്‍ക്ക് സ്‌നേഹസ്പര്‍ശമായി.

വക്കീല്‍ കുപ്പായമണിഞ്ഞു; പക്ഷേ തിളങ്ങിയത് വെള്ള ജുബ്ബയില്‍

ആ തിരിച്ചുവരവ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മാണിയുടെ വരവുകൂടീയായിരുന്നു. അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പിടി ചാക്കോയുടെ പ്രവര്‍ത്തനങ്ങളില്‍ കെ എം മാണി ആകൃഷ്ട്‌നാകുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി മാറിയിട്ടും വക്കീലായി പ്രാക്ടീസ് തുടര്‍ന്നു. ഏറ്റെടുത്ത ഒരു കേസിലും തോറ്റില്ല.

പാലാക്കാരുടെ മാണിസാര്‍; മാണി സാറിന്റെ സ്വന്തം പാലാ

പാലായ്ക്ക് കെ എം മാണി ആദ്യം കുഞ്ഞുമാണിയായിരുന്നു. പിന്നീടാണ് ജനഹൃദയം അദ്ദേഹത്തെ മാണി സാറാക്കിയത്. അന്തരിച്ച മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പോലും ഒരു പൊതു ചടങ്ങില്‍ വച്ച് നിങ്ങളെല്ലാം മാണി സാറെന്നുവിളിക്കുന്ന കെ എം മാണിയെ ഞാനും മാണി സാറെന്നാണ് വിളിക്കുന്നത് എന്ന് പറയുകയുണ്ടായി.

ജനപക്ഷം പാർട്ടിയിൽ നിന്ന് കൂട്ടരാജി

നേരത്തെ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പി സി ജോർജ് പിന്നീട് എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന് പിന്തുണ നൽകുകയായിരുന്നു.

കോട്ടയം പഴയ കോട്ടയമല്ല

ഈ തവണ കോട്ടയത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ആർക്കാണ് വിജയ സാധ്യയെന്ന് പ്രവചിക്കാൻ പോലും പറ്റാത്തതരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം.