Connect with us

Kerala

അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളിനുള്ളില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു; സംഭവം കോട്ടയം പേരൂരില്‍

പൂവത്തുംമൂട് ഗവ. എല്‍ പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂര്‍ മോസ്‌കോ സ്വദേശി ഡോണിയക്കാണ് പരുക്കേറ്റത്.

Published

|

Last Updated

കോട്ടയം | പേരൂര്‍ പൂവത്തുംമൂട് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളിനുള്ളില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. പൂവത്തുംമൂട് ഗവ. എല്‍ പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂര്‍ മോസ്‌കോ സ്വദേശി ഡോണിയക്കാണ് പരുക്കേറ്റത്. കൃത്യത്തിനു ശേഷം ഇവരുടെ ഭര്‍ത്താവ് കൊച്ചുമോന്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഡോണിയയും കൊച്ചുമോനും തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നല്‍കിയ പരാതിയില്‍ മണര്‍കാട് പോലീസ് കൊച്ചുമോനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൊച്ചുമോന്‍ വീണ്ടും മര്‍ദനം തുടര്‍ന്നതോടെ ഡോണിയ ഏറ്റുമാനൂരിലെ വര്‍ക്കിങ് വ്യുമണ്‍സ് ഹോസ്റ്റലിലേക്ക് താമസം മാറ്റിയിരുന്നു.

ഇന്ന് രാവിലെ പത്തോടെ കൊച്ചുമോന്‍ സ്‌കൂളില്‍ എത്തിയ സമയത്ത് ക്ലാസെടുക്കുകയായിരുന്ന ഡോണിയയെ ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തുകയും വാക്കുതര്‍ക്കത്തിനിടെ കൊച്ചുമോന്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഡോണിയയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. മുറിവേറ്റ ഇവരെ ഉടന്‍ തന്നെ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.

 

---- facebook comment plugin here -----

Latest