Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ നിന്ന് പുറത്തുവന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി

വോട്ട് രേഖപ്പെടുത്തിയത് പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍. ചുരുക്കം വാക്കുകളില്‍ മാത്രം പ്രതികരണം.

Published

|

Last Updated

പാലക്കാട് | ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പുറത്തു വന്നു. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. എം എല്‍ എയുടെ ഔദ്യോഗിക വാഹനത്തിലാണ് രാഹുല്‍ എത്തിയത്.

15 ദിവസത്തിനു ശേഷമാണ് രാഹുല്‍ പുറത്തുവന്നത്. എനിക്ക് അനുകൂലമായും എതിരായും പറഞ്ഞ എല്ലാ കാര്യങ്ങളും കോടതി മുമ്പാകെയുണ്ടെന്നും എല്ലാം കോടതി തീരുമാനിക്കട്ടേയെന്നും രാഹുല്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എന്തിനാണ് ഒളിവില്‍ പോയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല. ഇതിനു പുറമെ, പ്രധാനപ്പെട്ട പല ചോദ്യങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മൗനം പാലിക്കുകയാണ് രാഹുല്‍ ചെയ്തത്. പിന്നീട് എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെന്നും ഇന്ന് മറ്റൊന്നും പറയാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചു. കോഴിയുടെ ചിത്രം പതിച്ച പോസ്റ്ററുകളുമായിട്ടായിരുന്നു പ്രതിഷേധം. ബലാത്സംഗവുമായി ബന്ധപ്പെട്ട രണ്ടാം കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തുവന്നത്. വോട്ട് രേഖപ്പെടുത്തിയ ഉടന്‍ അദ്ദേഹം പെട്ടെന്ന് തന്നെ അവിടെ നിന്ന് മടങ്ങി. ചുരുക്കം വാക്കുകളില്‍ മാത്രം പ്രതികരണം. വോട്ട് രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest