Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍; എസ് ഐ ടിയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് കെ സി വേണുഗോപാല്‍

സര്‍ക്കാരിന്റെ സഹായത്തോടെ ശബരിമലയിലെ സ്വര്‍ണം കൊള്ള നടത്തുകയാണെന്ന് ഹൈബി. കോടതി മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് വേണുഗോപാല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എം പി. സര്‍ക്കാരിന്റെ സഹായത്തോടെ ശബരിമലയിലെ സ്വര്‍ണം കൊള്ള നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി പി എം എം എല്‍ എയായിരുന്ന എ പത്മകുമാര്‍ കേസില്‍ പ്രതിയായി ജയിലിലാണ്.

സംഭവത്തില്‍ ബി ജെ പിയുടെ മൗനം ദുരൂഹമാണ്. സ്വര്‍ണക്കൊള്ളയില്‍ സി പി എം-ബി ജെ പി ബാന്ധവം അന്വേഷിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

അതിനിടെ, കേസില്‍ ഗുരുതര ആരോപണവുമായി കെ സി വേണുഗോപാല്‍ എം പി രംഗത്തെത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ (എസ് ഐ ടി) നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോടതി മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണം. സ്വര്‍ണം കണ്ടെത്താനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. ശബരിമല ശ്രീകോവിലിന്റെ ഭാഗങ്ങള്‍ മോഷ്ടിച്ചതായും ആരോപിച്ച വേണുഗോപാല്‍ വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നും പറഞ്ഞു.

---- facebook comment plugin here -----

Latest