Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം; സെഷന്‍സ് കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്ന് അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്ന് അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യമൊന്നും പരിഗണിക്കാതെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നും അപ്പീലില്‍ പറഞ്ഞു.

തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നീക്കത്തിലേക്ക് സര്‍ക്കാര്‍ കടന്നത്.

കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ തടസ്സമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതോടെയാണ് ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Latest