Connect with us

Kottayam

കള്ളവോട്ട് തടയാന്‍ ശ്രമിച്ച കെ എസ് യു നേതാവിനെ മര്‍ദ്ദിച്ചതായി പരാതി

പരാജയഭീതി മൂലം ജില്ലയിലുടനീളം എല്‍ഡിഎഫ് അക്രമം നടത്തിയതായി ഡിസിസി പ്രസിഡന്റ്

Published

|

Last Updated

തിരുവല്ല  | നഗരസഭ 23-ാം വാര്‍ഡിലെ കുളക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ കെഎസ്യു നേതാവ് ജെറി കുളക്കാടിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. പരുക്കേറ്റ ജെറി കുളക്കാട് തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ബ്ലോക്ക് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ഡിസിസി എക്സിക്യൂട്ടീവ് അംഗം ആര്‍ ജയകുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി ജെറി കുളക്കാടനെ സന്ദര്‍ശിച്ചു.

പരാജയഭീതി മൂലം ജില്ലയിലുടനീളം എല്‍ഡിഎഫ് അക്രമം നടത്തിയതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു.
അക്രമം നടത്തിയ എല്‍ഡിഎഫ് ഗുണ്ടകളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

 

Latest