Kerala
സ്‌കൂളിലെ പെറ്റ് ഷോ: റിപോര്‍ട്ട് തേടി വനം വകുപ്പ്
എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പെറ്റ് ഷോയിലാണ് സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗം റിപോര്‍ട്ട് തേടിയത്.
കൊച്ചി | എറണാകുളം സ്‌കൂളിലെ പെറ്റ് ഷോയില്‍ റിപോര്‍ട്ട് തേടി വനം വകുപ്പ്. എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പെറ്റ് ഷോയിലാണ് സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗം റിപോര്‍ട്ട് തേടിയത്.
കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും മറ്റും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം.
കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ പെറ്റ് ഷോ സംഘടിപ്പിച്ചത്. വളര്‍ത്തു മൃഗങ്ങളെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഷോ നടത്തിയത്. ഇതിന്റെ ഭാഗമായി വിവിധ മൃഗങ്ങളെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു.
---- facebook comment plugin here -----



