Connect with us

Kerala

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; എസ് എച്ച് ഒ. പ്രതാപ് ചന്ദ്രന് സസ്‌പെന്‍ഷന്‍

മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതാപ ചന്ദ്രനെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്.

Published

|

Last Updated

കൊച്ചി | ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നിലവില്‍ അരൂര്‍ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയ പ്രതാപ് ചന്ദ്രന് എതിരെയാണ് നടപടി. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതാപ ചന്ദ്രനെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്.

2024ല്‍ പ്രതാപ ചന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്ന കാലത്താണ് സംഭവം. ഇദ്ദേഹം ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതാപ ചന്ദ്രന്‍ ആണ് ഗര്‍ഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്.

സ്ത്രീയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭര്‍ത്താവിനെ അന്വേഷിച്ച് യുവതി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മര്‍ദനം നേരിടേണ്ടി വന്നത്. ഏറെ നാളത്തെ നിയമപോരാട്ടത്തിനു ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചത്.

Latest